രാജാക്കാട്: വേളാങ്കണ്ണി യാത്രകഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കൊല്ലം പുനലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലാണ് പന്നിയാർകൂട്ടിക്കു സമീപം നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ചശേഷം റോഡിലേക്കു മറിഞ്ഞത്.വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെത്തുടർന്നാണ് വാഹനത്തിന് നിയന്ത്രണം നഷ്ടമായത്.
ബ്രേക്ക് നഷ്ടപ്പെട്ടതു മനസിലാക്കിയ ഡ്രൈവർ സമീപത്തെ മൺതിട്ടയിലേക്ക് ഇടിപ്പിച്ചു നിർത്തുവൻ ശ്രമിച്ചപ്പോൾ വാഹനം മറിയുകയായിരുന്നു.
ആഷ(29), അൻവിത(2)എന്നീ യാത്രക്കാർക്ക് സാരമില്ലാത്ത പരിക്കേറ്റു. 16 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സനൽകി വിട്ടയച്ചു.